Spread the love

 

മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് കോട്ടയത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കോട്ടയം ജില്ലയിലെത്തുന്ന വി.ഡി സതീശന്‍ ഇന്ന് മൂന്നു പരിപാടികളില്‍ പങ്കെടുക്കും.ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ കോട്ടയത്ത് എത്തുന്ന അദ്ദേഹം നഗരത്തിലുളള ചടങ്ങിലാണ് ആദ്യം പങ്കെടുക്കുക. കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരിയുടെ സ്മരണാര്‍ഥം കുന്നശേരി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാര വിതരണം മുഖ്യമന്ത്രി നിര്‍വഹിക്കും.

തുടര്‍ന്ന് തിരുവഞ്ചൂര്‍ മാര്‍ അന്തോണിയോസ് ഇവാഞ്ചലിക്കല്‍ മിഷന്റെ വയോജന സംരക്ഷണ വില്ലേജ് സമര്‍പ്പിക്കും. ഇതെ തുടര്‍ന്ന് കടുത്തുരുത്തിയിലേക്ക് പോകും. അവിടെ പണി തീര്‍ത്ത കടുത്തുരുത്തി ബൈപാസ് ഉദ്ഘാടനം ചെയ്യും. ബൈപാസിലൂടെ സഞ്ചരിക്കുകയും ചെയ്യും. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി മോന്‍സ് ജോസഫ് എന്നീ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.