Spread the love

ലോകകപ്പ് ഫുട്ബോൾ താരങ്ങളുടെ ജേഴ്സിയണിഞ്ഞ് കാണക്കാരി സിഎസ്ഐ ലോ കോളേജ് വിദ്യാർത്ഥികൾ; കായികപ്രേമത്തിന് വേറിട്ട ആദരം

കോട്ടയം: ലോകകപ്പ് മാമാങ്കം ഫൈനലിലേക്ക് കടക്കവേ, ഫുട്ബോളിലെ പ്രമുഖ താരങ്ങളോടുള്ള ആദരവും കായികപ്രേമവും പ്രകടിപ്പിച്ച് കാണക്കാരി സിഎസ്ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥികൾ വിവിധ രാജ്യങ്ങളുടെ ദേശീയ ടീമുകളുടെയും പ്രശസ്ത ഫുട്ബോൾ താരങ്ങളുടെയും ജേഴ്സി ധരിച്ച് ക്യാമ്പസിൽ ശ്രദ്ധേയമായി.
കോളേജിലെ അവസാന വർഷ എൽഎൽബി യൂണിറ്ററി വിദ്യാർത്ഥികളാണ് കാൽപന്തിന്റെ മാമാങ്കത്തിന് ആദരവ് നല്കി
ശ്രദ്ധയരായത്.
ലയണൽ മെസ്സി (10), ക്രിസ്റ്റ്യാനോ റൊണാൾഡോ (7), കിലിയൻ എംബാപ്പെ (10), നെയ്മർ ജൂനിയർ (10), ലൂക്ക മോഡ്രിച്ച് (10), ഹാരി കെയ്ൻ (9) തുടങ്ങിയ ലോകപ്രശസ്ത താരങ്ങളുടെ ജേഴ്സി നമ്പറുകളോടുകൂടിയ വേഷത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്.

ഫുട്ബോളിലൂടെ ഐക്യം, കായികമൂല്യങ്ങൾ, രാജ്യാതിർത്തികൾക്കപ്പുറമുള്ള സൗഹൃദം എന്നിവയുടെ സന്ദേശമാണ് പരിപാടിയിലൂടെ വിദ്യാർത്ഥികൾ ഉയർത്തിക്കാട്ടിയത്. ജേഴ്സി അണിഞ്ഞ് ഗ്രൂപ്പ് ഫോട്ടോകളും സൗഹൃദ മത്സരങ്ങളും സംഘടിപ്പിച്ചതോടെ ക്യാമ്പസ് ആവേശഭരിതമായി.

കായികരംഗത്തെ മികവും അച്ചടക്കവും യുവതലമുറയ്ക്ക് പ്രചോദനമാണെന്നും, ഫുട്ബോളിനോടുള്ള തങ്ങളുടെ അഭിനിവേശം പ്രകടിപ്പിക്കുന്നതിനായാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അധ്യാപകരും പരിപാടിയെ അഭിനന്ദിച്ച് കായികസംസ്കാരം വളർത്തുന്നതിനുള്ള ഇത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു.