അടൂർ : ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന യുവതിയെ അടൂരിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പം ഉണ്ടായിരുന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ.
കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹനയെയാണ് (31) മരിച്ച നിലയിൽ
സംഭവസമയം വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ യുവാവിനെയാണ് അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഷെഹന. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു യുവതി. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വീട്ടിൽ നിന്ന് ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് ഷെഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ രക്തം വാർന്ന നിലയിലായിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകി.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽവ്യക്തത വരികയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

