Spread the love

അവിശ്വാസത്തെ നേരിടാന്‍ ഒരുങ്ങി പാലാ, നാലുദിനം നഗരസഭാ കൗണ്‍സില്‍ വിളിച്ച് ചെയര്‍പേഴ്‌സണ്‍

കോട്ടയം : പ്രതിപക്ഷ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുന്നോടിയായി പാലാ നഗരസഭയില്‍ നാലു ദിവസങ്ങളില്‍ തുടര്‍ച്ചയായി കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ചെയര്‍പേഴ്‌സണ്‍. സ്വതന്ത്ര കൂട്ടായ്മയിലെ ദിയ ബിനു പുളിക്കക്കണ്ടമാണ് ചെയര്‍പേഴ്‌സണ്‍. ഇന്നും നാളെയും 16, 17 തീയതികളിലുമായാണ് കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുള്ളത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.30 നാണ് കൗണ്‍സില്‍ യോഗം. 21നാണ് നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളി ക്കക്കണ്ടത്തിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച.

കോണ്‍ഗ്രസിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ സ്വതന്ത്ര കൂട്ടായ്മയ്ക്ക് എതിരാണ്. ഭരണ സഖ്യത്തിന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. എന്നാല്‍ ജോസഫ് വിഭാഗം സ്വതന്ത്ര മുന്നണിയോട് അനുഭാവത്തിലാണ്. കേരള കോണ്‍ഗ്രസ് എം അധികാരത്തില്‍ പിടിമുറുക്കാതിരിക്കുക എന്നതാണ് ഇവരുടെ രാഷ്ട്രീയ തന്ത്രം.ം.ഈ കൗണ്‍സില്‍ യോഗങ്ങള്‍ കഴിയുമ്പോള്‍ പ്രതിപക്ഷത്തി ന്റെ പല ചോദ്യങ്ങള്‍ക്കും മറുപടിയാവുമെന്നും എല്ലാവര്‍ക്കും സത്യം ബോധ്യപ്പെടുമെന്നുമാണ് സ്വതന്ത്ര മുന്നണിയെ അനുകൂലിക്കുന്ന കൗണ്‍സിലര്‍മാര്‍ പറയുന്നത്.പാലാ കെ.എം മാണി സ്മാരക ജനറല്‍ ആശുപത്രി മാനേജ്‌മെ ന്റ് കമ്മറ്റിയില്‍ കേരളാ കോണ്‍ഗ്രസ് എം പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.