Spread the love

തെന്നിന്ത്യയുടെ വാനമ്പാടി  എസ്. ജാനകി (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൈസുരിലായിരുന്നു അന്ത്യം. ഇരുപതിലേറെ ഭാഷകളിലായി 40000ത്തോശം ഗാനങ്ങൾ ആലപിച്ച ഇതിഹാസ ഗായികയാണ് വിടപറഞ്ഞത്.

ജാനകിയമ്മ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കപ്പെടുന്ന എസ്. ജാനകി ഭാരതം ജന്മം നൽകിയ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. തെലുങ്ക്,​ കന്നഡ,​ മലയാളം,​ തമിഴ്,​ ഹിന്ദി,​ ഒഡിയ,​ ബംഗാളി,​ മറാഠി,​ തുളു,​ ഉറുദു,​ ഗുജറാത്തി,​ പഞ്ചാബി,​ കൊങ്കിണി,​ അസാമീസ്,​ സിന്ധി തുടങ്ങിയ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. ഇവയ്ക്ക് പുറമേ ഇംഗ്ലിഷ്,​ ജാപ്പനീസ്,​ അറബിക്,​ ജർമൻ,​ സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. കന്നഡ,​ മലയാളം,​ തമിഴാ ഭാഷകളിലാണ് കൂടുതൽ ഗാനം ആലപിച്ചിട്ടുള്ളത്. 1957ൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഗായികയായുള്ള അരങ്ങേറ്റം.

മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാലു തവണ എസ്.ജാനകിക്ക് ലഭിച്ചു. 1976ൽ പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. 1980ൽ ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ… എന്ന ഗാനത്തിനും  ദേശീയ അവാർഡ് ലഭിച്ചു

ഭർത്താവ് വി. രാമപ്രസാദിന്റെ മരണത്തിന് ശേഷം സിനിമാരംഗത്ത് സജീവമല്ലാതായി. മകൻ: പരേതനായ മുരളീ കൃഷ്ണ. മരുമകൾ: ഉമ.