Spread the love

ദില്ലി: ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ് ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി.

പള്ളിപ്പാട് സുപ്രഭഭവനിൽ ബസന്തിൻ്റെയും മിനിയുടെയും മകൾ സാവര്യ (21) ആണ് മരിച്ചത്. മലപ്പുറം ചേലക്കാട് സ്വദേശിയായ സദറുൾ അനം (23) അറസ്റ്റിലായി. വാക്കുതർക്കത്തിനിടെ സാവര്യയുടെ തലയിൽ ലാപ്ടോപ് കൊണ്ട് അടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നോ നാളെയോ നാട്ടിലെത്തിക്കും.

അഫ്ഗാനിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ആണ് ഇരുവരും. അതെസമയം നാല് ദിവസം മുമ്പാണ് സംഭവമുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. ലാപ് ടോപ് കൊണ്ട് തലക്കടിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.