Spread the love

ടെക്സസ്: നിറ മിഴികളോടെ, ഗാലറിയിലെ ആരാധകർക്ക് കൈവീശി ക്രിസ്റ്റ്യാനോ റൊണാൾഡോ ആ യാഥാർത്ഥ്യത്തോട് വിടപറഞ്ഞു—ഇനി ഒരിക്കലും താൻ ലോകകപ്പ് വേദിയിൽ പോർച്ചുഗലിന്റെ ജേഴ്സിയിൽ ബൂട്ടുകെട്ടില്ല. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതോടെയാണ് ക്രിസ്റ്റിയാനോ ലോകകപ്പ് ഇല്ലാതെ കരിയര്‍ അവസാനിപ്പിക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്‌പെയ്‌നിന്റെ ജയം.

രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ മെറീനോ ആണ് വിജയഗോൾ കണ്ടെത്തിയത്

ഇതോടെ ക്വാർട്ടർ ഫൈനലിൽ എത്താതെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും മടങ്ങി.

മത്സരം അവസാനിച്ചതോടെ റൊണാള്‍ഡോ കുറച്ചുനേരം നിശ്ചലനായി മൈതാനത്ത് നിന്നു. തന്റെ അവസാന ലോകകപ്പ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെട്ട അദ്ദേഹം, സ്‌പെയിനിന്റെ കൗമാര താരം ലാമിന്‍ യമാലിനെ കെട്ടിപ്പിടിച്ചാണ് ആശ്വാസം തേടിയത്. എതിര്‍ ടീം താരങ്ങള്‍ക്ക് കൈകൊടുക്കുന്നതിനിടെയാണ് വികാരനിര്‍ഭരനായ റൊണാള്‍ഡോ കരഞ്ഞുപോയത്.

പരിക്കേറ്റതിനെത്തുടര്‍ന്ന് പോര്‍ച്ചുഗലിന്റെ പ്രധാന പ്രതിരോധതാരം നൂനോ മെന്‍ഡസിനെ മത്സരത്തിനിടയില്‍ പിന്‍വലിക്കേണ്ടി വന്നത് പോര്‍ച്ചുഗല്‍ നിരയ്ക്ക് വലിയ തിരിച്ചടിയായി. ഇത് ടീമിന്റെ പ്രതിരോധഘടനയെ ദുര്‍ബലപ്പെടുത്തി. ഈ വിജയത്തോടെ സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

അതേസമയം ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസതാരത്തിന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും, റൊണാള്‍ഡോയുടെ വിടവാങ്ങല്‍ മത്സരം ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു കറുത്ത അധ്യായമായി തന്നെ നിലനില്‍ക്കും.