ശ്വേത മേനോന് എതിരെ ആരോപണം, ബിജെപി വഴി ഫണ്ട് സംഘടിപ്പിച്ചെന്ന്
കൊച്ചി : താരസംഘടനയായ അമ്മയുടെ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ശ്വേതാ മേനോന് എതിരെ ആരോപണം. ബിജെപിയില്‍ നിന്നും ഫണ്ട് വാങ്ങിയെന്നാണ് പുതിയ ആരോപണം. ശ്വേതയ്ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് എതിര്‍പക്ഷം വളരെ നാളായി ഉയര്‍ത്തുന്ന ആരോപണമാണ്.ശ്വേതാ മേനോന് ബിജെപിയില്‍ നിന്നു രണ്ടു കോടി ഫണ്ട് വാങ്ങിയെന്ന ആരോപണം അന്‍സിബയെ അനുകൂലിക്കുന്നവര്‍ ആവര്‍ത്തിക്കുകയാണ്.
ഇത് സാധൂകരിക്കുന്നതിനായി അദാനി ഗ്രൂപ്പില്‍ നിന്ന് ശ്വേതാ മേനോന് വഴി 15 കോടി സംഭാവനയായി ലഭിക്കുമെന്ന് പറയുന്നതിന്റെ ശബ്ദരേഖയും മാലാ പാര്‍വതി കേള്‍പ്പിച്ചു. ഇത് അമ്മ സംഘടനയ്ക്കു വേണ്ടെന്നും അവര്‍ വ്യക്തമാക്കി. ‘അമ്മ’ കുടുംബസംഗമവുമായി ബന്ധപ്പെട്ട സ്പോണ്സര്ഷിപ്പില് ഒരു കോടി രൂപ ലഭിക്കുമെന്നു ശ്വേതാ മേനോനാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പറഞ്ഞതെന്നും കരാറില്‍ ഇത് 75 ലക്ഷമായി കുറഞ്ഞെന്നും മുന്‍ ജോയിന്റ് സെക്രട്ടറി കൂടിയായ അന്‍സിബ പറഞ്ഞു. മത സ്ഥാപനം സ്പോണ്‍സര്‍ഷിപ്പിലേക്കു വരുന്നതിനെയാണു താന്‍ എതിര്‍ത്തതെന്നും അന്‍സിബ വ്യക്തമാക്കി. ഒരു ക്ഷേത്ര ട്രസ്റ്റ് സംഭാവന നല്കുന്ന കാര്യവും അമ്മയില്‍ വിവാദമായിരുന്നു

