Spread the love

 

കൊച്ചി : കലാലയ രാഷ്ട്രീയത്തിന്റെ ഇരയായ അഭിമന്യുവിൻറെ എട്ടാം ചരമവാർഷിക ദിനത്തിൽ സ്മരണ ഉണർത്തി നാടെങ്ങും വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ നേതൃത്വത്തിൽ അനുസ്മരണവും ജാഥകളും. കൊച്ചി മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നിന്നും മഹാരാജാസ് തോളേജിലേക്ക് SFI യുടൊ നേതൃത്വത്തിൽ വൻ പ്രകടനം നടന്നു. പ്രകടനത്തിൽ വർഗ്ഗീയതക്കും മത തീവ്രവാദത്തിനുമെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. പ്രകടനം കൊച്ചിയെ ഗതാഗത കുരുക്കിലാക്കി

2018 ജൂലൈ 2 നാണ് എസ് ഡി പി ഐ പോപ്പുലർ ഫ്രണ്ട്  സംഘം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്. മഹാരാജാസിലെ രണ്ടാം വർഷ രസതന്ത്ര വിദ്യാർഥിയായിരിക്കെ, എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണു കുത്തി കോലപ്പെടുത്തിയത്. മഹാരാജാസ് കോളേജിന്റെ ചുവരിൽ വർഗീയത തുലയട്ടെ എന്നെഴുതിയതിനെതുടർന്നാണ് എസ് ഡി പി ഐ -പോപ്പുലർ ഫ്രണ്ട്  സംഘം അഭിമന്യുവിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കിയതെന്ന് എസ്എഫ്ഐ ആരോപിച്ചു.