Spread the love

തിരുവനന്തപുരം: കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിനു സമീപമുള്ള കടയിൽ നിന്നു തിങ്കൾ രാത്രി ‘കോംബോ ഓഫർ’ പരസ്യം കണ്ട് ഭക്ഷണം വാങ്ങിക്കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ.

കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിന് സമീപമുള്ള ‘സിഗ്നേച്ചർ ഡിഷസ്’ എന്ന കടയിൽ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച 21 പേരാണ് ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

തുച്ഛമായ വിലയ്ക്ക് ഷവർമയും ഷവായിയും ഒരുമിച്ച് നൽകുന്ന കോംബോ ഓഫർ പരസ്യം കണ്ടാണ് ഭൂരിഭാഗം പേരും ഇവിടെ നിന്ന് ഭക്ഷണം വാങ്ങിയത്. എന്നാൽ ഇത് കഴിച്ചതിന് പിന്നാലെ കുട്ടികളടക്കമുള്ള ഉപയോക്താക്കൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. നിലവിൽ ആരുടെയും നില ഗുരുതരമല്ല.