Spread the love

എറണാകുളം: മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയാണ് അപകടം. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കർണാടക സ്വദേശികളുടെ ബസാണ് മൂവാറ്റുപുഴ ജം​ഗ്ഷനിൽ വെച്ച് മറിഞ്ഞത്.

ബസിന് പിന്നിൽ ലോറി ഇടിച്ചാണ് അപകടം. ബസിൽ കുട്ടികളും സ്ത്രീകളുമുൾ‌പ്പെടെയുള്ള യാത്രക്കാരുണ്ടായിരുന്നു. അപകടം നടക്കുന്ന സമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇവരിൽ 4 പേർക്ക് തലക്കാണ് പരിക്കേറ്റിരിക്കുന്നത്.