Spread the love

തിരുവനന്തപുരം: മുഹറം പ്രമാണിച്ചുള്ള അവധി വ്യാഴാഴ്ചയില്‍ നിന്ന് മാറ്റി സംസ്ഥാന സര്‍ക്കാര്‍. അവധി വെള്ളിയാഴ്ച ആയിരിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. പകരം വ്യാഴാഴ്ച പ്രവര്‍ത്തി ദിവസം ആയിരിക്കും. മാസപ്പിറവി കണ്ടത് അനുസരിച്ചാണ് മാറ്റം. മുഹറം പത്ത് വെള്ളിയാഴ്ച ആയതിനാലാണ് വ്യാഴാഴ്ചയിലെ അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്