പ്രതിപക്ഷനേതാവിന് കൂടുതല്‍ സമയം, അതൃപ്തിയോടെ ഭരണ പക്ഷം
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചതില്‍ അതൃപ്തിയുമായി ഭരണ പക്ഷം. വോക്കൗട്ട് ചെയ്യുന്നതിനു മുമ്പ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐ നേതാവ് കെ. രാജനും സമയം അനുവദിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. മന്ത്രി എ.പി അനില്‍കുമാറും മറ്റ് യുഡിഎഫ് അംഗങ്ങളും ഇത് ചോദ്യം ചെയ്തു.
മുഖ്യമന്ത്രിയാകട്ടെ നിയമസഭാ സെക്രട്ടറിയോട് ആംഗ്യത്തിലാണ് കാര്യം തിരക്കിയത്. പിണറായി 15 മിനിട്ടു പ്രസംഗിച്ചപ്പോഴാണ് സ്പീക്കര്‍ ഇടപെട്ടതെന്നും കെ. രാജന് 7 മിനിട്ടു സംസാരിച്ചുവെന്നുമാണ് പരാതി. എന്നാല്‍ 12 മിനിട്ടു മാത്രമേ പ്രതിപക്ഷ നേതാവിന് സമയം ലഭിച്ചിട്ടുള്ളൂ എന്നും സമയക്രമം ആലോചിച്ചു തീരുമാനിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു.

