Spread the love

കോട്ടയം ജില്ലയിലെ ഷാപ്പ് ലൈസൻസിലെ ബിനാമി ഇടപാടുകൾ പരിശോധിക്കണം: അഡ്വ ജെയ്സൺ ജോസഫ്.

 

കോട്ടയം: അയ്മനം പരിപ്പ് 900 ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച് യുവാവ് മരിക്കുവാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ ആവശ്യപ്പെട്ടു . ഈ സാഹചര്യം കണക്കിലെടുത്ത് ഷാപ്പുകളിലും ഹോട്ടലുകളിലും ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന കൂടുതൽ കർശനം ആക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

കോട്ടയം ജില്ലയിലെ ഷാപ്പുകൾ ലൈസൻസി നേരിട്ട് നടത്തുന്നതല്ല എന്ന് വ്യാപകമായ പരാതി ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ ഷാപ്പ് ലൈസൻസിന്റെയും ബിനാമി ഇടപാടുകൾ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അബ്കാരി നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഷാപ്പുകൾക്ക് എതിരെ ശക്തമായ നടപടി എക്സൈസ് വകുപ്പ് കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.

 

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ചു പരിപ്പ് തൊള്ളായിരം ഷാപ്പിൽ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ കുമരകം സ്വദേശി ആണു മരിച്ചത്.കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷാ(40)ണ് മരിച്ചത്.

ചികിത്സയിലിരിക്കെ ജ്യോതിഷിന്റെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

 

 

 

.