Spread the love

കണ്ണൂർ : വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ കല്ലറയ്ക്കുള്ളിൽ ദുരൂഹമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തി. ഇതോടെ ഒരു കല്ലറയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ടോ എന്ന സംശയമാണ് ശക്തമായിരിക്കുന്നത്. കല്ലറ തുറന്ന സമയത്ത്, അതിനുള്ളിൽ പായയിൽ പൊതിഞ്ഞ നിലയിൽ ഒരു വസ്തു കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി.

അതേസമയം ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. കൂടാതെ ക്രിസ്ത്യന്‍ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും അറിഞ്ഞവര്‍ പുറത്ത് പറഞ്ഞില്ലെന്നും പ്രദേശവാസി പറയുന്നു. പള്ളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയിലും കൂട്ടിച്ചേര്‍ത്തു.

അതേസമയം, കല്ലറയ്ക്കുള്ളിൽ അസ്വാഭാവികമായ എന്തോ ഉണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത് പള്ളി അധികൃതർ തന്നെയാണെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പ്രതികരിച്ചു. കണ്ട വസ്തു മൃതദേഹമാണോ എന്ന് സംശയമുണ്ടെന്നും, മുൻപ് പോസ്റ്റ്‌മോർട്ടം ചെയ്ത ഏതെങ്കിലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണോ ഇതെന്ന കാര്യത്തിലും സംശയങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹമാണോയെന്നും സംശയമുണ്ട്. പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കുമെന്നും പള്ളി വികാരി കൂട്ടിച്ചേര്‍ത്തു.