കാല്പന്തുകളിയുടെ ആവേശത്തിലേക്ക് ലോകം, നാളെ പുലര്‍ച്ചെ കിക്കോഫ്
മെക്സിക്കോ: കാല്പന്തുകളിയുടെ ആവേശത്തിലേക്ക് ലോകം. നാലുവര്‍ഷത്തിലൊരിക്കല്‍ ലോകം ആഘോഷിക്കുന്ന വേള്‍ഡ് കപ്പ് സോക്കറിന് നാളെ പുലര്‍ച്ചെ തുടക്കം. ഫുട്ബോള്‍ ജീവിത ലഹരിയായ മെക്സിക്കോയിലേക്ക് വര്‍ഷങ്ങള്‍ക്കുശേഷം ഫുട്ബോള്‍ ദിനങ്ങള്‍ കടന്നുവരുമ്പോള്‍ ലോകം കണ്ണിമയ്ക്കാതെ കാത്തിരിക്കും.
മെസി, റൊണാള്‍ഡോ, നെയ്മര്‍, എംബാപ്പെ, യമാല്‍, വിനീഷ്യസ്, ഹാരികേന്‍, ബെല്ലിംഗ്ഹാം, ഹാലാന്‍ഡ്, മൊഡ്രിച്ച്. സൂപ്പര്‍ താരങ്ങളെ നെഞ്ചിലേറ്റിയുള്ള കാത്തിരിപ്പിന് വിരാമം. ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് ആദ്യ വിസില്‍ മുഴങ്ങും. ആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍ മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
യൂറോപ്യന്‍ മെയ്ക്കരുത്തും ലാറ്റിനമേരിക്കന്‍ പന്തടക്കവും ആഫ്രിക്കന്‍ വന്യതയും ഏഷ്യന്‍ തന്ത്രവും അമേരിക്കന്‍ മണ്ണില്‍ മാറ്റുരയ്ക്കപ്പെടുന്ന കാലം. യു.എസിലും കാനഡയിലും മെക്സിക്കോയിലുമായിട്ടാണ് 48 ടീമുകളുടെ പോര്.
കഴിഞ്ഞ ലോകകപ്പിലെ ആദ്യ റൗണ്ടില്‍ 32 ടീമുകളായിരുന്നു. ഇത്തവണ പ്രാഥമിക റൗണ്ടില്‍ നാലുടീമുകള്‍ വീതമടങ്ങുന്ന 12 ഗ്രൂപ്പുകള്‍. 104 മത്സരങ്ങള്‍. ഫൈനല്‍ ജൂലായ് 20ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് അമേരിക്കയിലെ ന്യൂജേഴ്സി സ്റ്റേഡിയത്തില്‍.
ആദ്യ മത്സരം
മെക്സിക്കോ Vs ദക്ഷിണാഫ്രിക്ക
(ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 12.30

