പ്രൊഫ. ഡി.മാവൂത്ത് എം.ജി സര്‍വകലാശാലയുടെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍
കോട്ടയം: പ്രൊഫ. ഡി. മാവൂത്തിനെ എം.ജി സര്‍വകലാശാലയുടെ താല്‍ക്കാലിക വൈസ്ചാന്‍സലറായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നിയമിച്ചു. നിലവില്‍ കുസാറ്റിലെ സോഷ്യല്‍ സയന്‍സസ് ഫാക്കല്‍റ്റിയുടെ ഡീനും കേരള സര്‍വകലാശാലയിലെ മാനേജ്‌മെന്റ് സ്റ്റഡീസിന്റെ ഫാക്കല്‍റ്റി ഡീനും ആയി സേവനം വഹിക്കുന്നു. തമിഴ്‌നാട് സ്വദേശിയാണ്. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.ബി.എ യും കുസാറ്റില്‍നിന്ന് പി.എച്ച്.ഡിയും നേടിയിട്ടുണ്ട്.
എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം പ്രൊഫ. സി.ടി അരവിന്ദകുമാര്‍ വിരമിച്ചിരുന്നു.

