ഇത് അവസാനമില്ല, കൂടുതല്‍ ജനപിന്തുണയോടെ തിരിച്ചുവരും : പിണറായി വിജയന്
കണ്ണൂര്‍: ജനവിധി അംഗീകരിക്കുന്നതായും കൂടുതല്‍ കരുത്തോടെ എല്‍ഡിഎഫ് തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 102 സീറ്റു നേടി വന്‍ വിജയം നേടിയ ശേഷം ഇതാദ്യമായാണ് പിണറായി വിജയന് പ്രതികരിക്കുന്നത്.നാടിന്റെ താത്പര്യത്തിനോ ജനങ്ങളുടെ ക്ഷേമത്തിനോ വിരുദ്ധമായ നടപടികളുണ്ടായാല്‍ അവയെല്ലാം അതിശക്തമായി എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കും. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഈ പരാജയം സിപിഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇതുപോലുള്ള അനേകം ഘട്ടങ്ങള്‍ ഞങ്ങള്‍ തരണംചെയ്തിട്ടുണ്ട്. ഒരുസംശയവുമില്ല, കൂടുതല്‍ ജനപിന്തുണയോടെ കൂടുതല്‍ കരുത്തോടെ സിപിഎമ്മും എല്‍ഡിഎഫും തിരിച്ചുവരും
പരാജയം സിപിഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇതുപോലുള്ള അനേകം ഘട്ടങ്ങള്‍ ഞങ്ങള്‍ തരണംചെയ്തിട്ടുണ്ട്. കൂടുതല്‍ ജനപിന്തുണയോടെ തിരിച്ചുവരുമെന്നും പിണറായി പറഞ്ഞു. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കും.

