Spread the love

തിരുവനന്തപുരം : വിഡി സതീശൻ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം. 2023-ൽ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുനേരെ ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താൻ തീരുമാനം. പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി.) കേസ് അന്വേഷിക്കുക. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളിലൊന്നാണിത്.

2023 ഡിസംബർ 15-ന് നവകേരള സദസ്സിന്റെ ഭാഗമായി പിണറായി ആലപ്പുഴ ജില്ലയിലെത്തിയപ്പോഴാണ് സംഭവം. റോഡരികിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തരായ രണ്ടുപേരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.