തിരുവനന്തപുരം : മന്ത്രിസഭയിൽ പിടിമുറുക്കി കെ.സി. പക്ഷം. മന്ത്രിമാരുടെ ലിസ്റ്റിൽ കെ സി വേണുഗോപാൽ പക്ഷത്തിന് മുൻതൂക്കം. ചാണ്ടി ഉമ്മനും, ബൽറാമിനും മന്ത്രിസഭയിൽ ഇടമില്ല.
നാളെ സമ്പൂർണ്ണ മന്ത്രിസഭാ സത്യപ്രതിജ്ഞ ചെയ്യും. ഏറ്റവും വേഗത്തിൽ ലിസ്റ്റ് തയ്യാറാക്കിയതായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വകുപ്പുകൾ വി ഡി സതീശൻ പ്രഖ്യാപിച്ചില്ല.അത് നാളെ ഗസറ്റ് നോട്ടിഫിക്കേഷൻ ആയി പുറത്തിറങ്ങും. മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി. മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ച് ലഭിച്ച സൂചനകൾ ഇങ്ങനെയാണ്.
മുഖ്യമന്ത്രി : ധനം , തുറമുഖം. പൊതുഭരണം, നിയമം
രമേശ് ചെന്നിത്തല : ആഭ്യന്തരം വിജിലൻസ്
എ പി അനിൽകുമാർ – ആരോഗ്യം
കെ മുരളീധരൻ – വൈദ്യുതി
എം ലിജു – എക്സൈസ്, സഹകരണം
കെ. എ തുളസി –
വിഷ്ണുനാഥ് : ടൂറിസം
ബിന്ദു കൃഷ്ണ -വനിതാ ശിശുക്ഷേമം
ടി. സിദ്ദിഖ് – വനം
റോജി എം ജോൺ
ഒ ജെ ജനീഷ്
സണ്ണി ജോസഫ് – റവന്യൂ
തിരുവഞ്ചൂർ രാധാകൃഷ്ണൻ – സ്പീക്കർ
ഷാനിമോൾ ഉസ്മാൻ – ഡെപ്യൂട്ടി സ്പീക്കർ
സിപി ജോൺ – ഗതാഗതം
മുസ്ലിംലീഗിന് അഞ്ചുമന്ത്രിിമാർ
പി കെ കുഞ്ഞാലിക്കുട്ടി
പി കെ ബഷീർ
എൻ ഷംസുദ്ദീൻ
കെ. എം ഷാജി
വി.ഇ അബ്ദുൾ ഗഫൂർ
രണ്ടര വർഷം കഴിയുമ്പോൾ കോഴിക്കോടിന് പ്രാതിനിധ്യവുമായി പാറയ്ക്കൽ അബ്ദുല്ല മന്ത്രിസഭയുടെ ഭാഗമാകും.
കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫ് മന്ത്രിയാവും. ചീഫ് വിപ്പ്പദവിയും ലഭിക്കും.

