Spread the love

തിരുവനന്തപുരം: പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രിസഭയിൽ നല്ല ടീമുണ്ടാകുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.

വൈകിട്ട് 4 മണിക്ക് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഘടകകക്ഷി നേതാക്കളുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. കൂടാതെ തന്റെ രാഷ്ട്രീയ നേതാവായ രമേശ് ചെന്നിത്തലയെ നേരില്‍ കാണുമെന്നും സതീശന്‍ വ്യക്തമാക്കി.

രമേശ് ചെന്നിത്തലയെ ഉറപ്പായും കാണും. അദ്ദേഹം എന്റെ ലീഡറാണ്. പിണറായി വിജയനെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കാണും. നല്ല ടീമായിരിക്കും മന്ത്രിസഭയിൽ ഉണ്ടാകുകയെന്നും വി.ഡി. സതീശൻ പറഞ്ഞു.