കോട്ടയം: പ്രമുഖ സാമൂഹിക പ്രവർത്തകനായ ഡിജോ കാപ്പൻ ഓർമകളിൽ.മീനച്ചില്‍ പാലാക്കാട് ചെറുപുഷ്പം പള്ളിയില്‍ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍. വൻ ജനാവലി കാപ്പന് അന്ത്യാജ്ഞലി അർപ്പിച്ചു.
സംസ്കാര ശുശ്രൂഷകള്‍ക്ക് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമികത്വം വഹിച്ചു. മന്ത്രി വി എൻ വാസവൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ ഡീൻ കുര്യാക്കോസ് ആന്റോ ആന്റണി, ജോസ് കെ മാണി, എംഎല്‍എമാർ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും ആയിരക്കണക്കിന് പൊതുജനങ്ങളും അന്തിമോപചാരമർപ്പിക്കാൻ എത്തി.
കേരളത്തിലെ രാഷ്ട്രീയ സ്പന്ദനങ്ങൾ സൂക്ഷ്മതയോടെ വീക്ഷിച്ചിരുന്ന കാപ്പൻ പാലായുടെ ജനവിധി വരും മുമ്പേ യാത്രയായി.

