Spread the love

വാണിജ്യ എല്‍പിജി വില കുത്തനെ കൂട്ടി, 993 രൂപയുടെ വര്‍ധന. കഴിഞ്ഞമാസങ്ങളില്‍ ഇത് മൂന്നാം തവണ

ന്യൂഡല്‍ഹി: ഇറാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുത്തനെ ഉയര്‍ത്തി. 19 കിലോ വരുന്ന എല്‍പിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയിലെ നിരക്കനുസരിച്ച് 2078 രൂപയില്‍നിന്ന് വാണിജ്യ എല്‍പിജി സിലിണ്ടറിന് 3071 രൂപയായി ഉയര്‍ന്നു. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകളുടെ വിലയും ഉയരും. അതേസമയം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉയര്‍ത്തിയിട്ടില്ല.ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില മൂന്നു തവണ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ 144 രൂപയും തുടര്‍ന്ന് ഏപ്രില്‍ 1 ന് ഏകദേശം 200 രൂപയും വര്‍ദ്ധിപ്പിച്ചു.

എല്‍പിജി ലഭ്യതക്കുറവിനെ തുടര്‍ന്ന് വാണിജ്യ എല്‍പിജിയുടെ വിതരണത്തിനും നിയന്ത്രണമുണ്ട്. ഇതിനിടയിലാണ് വില വര്‍ധനവ് കൂടി വന്നിരിക്കുന്നത്. എല്‍പിജി ലഭ്യതക്കുറവ് ഹോട്ടല്‍ വ്യവസായത്തെ കാര്യമായി ബാധിച്ചിരുന്നു.പെട്രോള്‍, ഡീസല്‍ വിലയിലും ആഭ്യന്തര വിമാനങ്ങള്‍ക്കുള്ള വിമാന ഇന്ധന വലിയിലും മാറ്റമില്ല.