തൃശ്ശൂർ :ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. അവിണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. രാവിലെ ഭർത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവപ്രസാദിന്റെ അമ്മയാണ് മൃതദേഹം കണ്ടത്. ഇവരുടെ കരച്ചിൽ കേട്ട് സമീപത്തെ കെട്ടിടനിർമാണ തൊഴിലാളികൾ ഓടിയെത്തിത്തിയെങ്കിലും അവരെ ശിവപ്രസാദ് തടഞ്ഞതായി നാട്ടുകാർ പറഞ്ഞു.
നെടുപുഴ പോലീസ് ആണ് അന്വേഷണം. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ അയ്യന്തോളിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.
ദമ്പതികൾ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്നും സംഭവദിവസം രാവിലെയും ഇവർക്കിടയിൽ തർക്കം ഉണ്ടായതായും പറയപ്പെടുന്നു. ഇവർക്ക് നാലു വയസുള്ള ഒരു പെൺകുഞ്ഞുണ്ട്. മകൾ നൗറിൻ ഏതാനും ദിവസമായി ഉണ്ണിമായയുടെ വീട്ടിലാണ് താമസം.

