Spread the love

ഗൂരുവായൂര്‍ ദര്‍ശനത്തിന് സീനിയറായി പരിഗണനയ്ക്കുളള പ്രായം 70 വയസ് ആയി ഉയര്‍ത്തി, ഇവര്‍ സൂപ്പര്‍ സിനിയേഴ്‌സ്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് സീനിയര്‍ സിറ്റിസണ്‍ പട്ടികയില്‍ ഇടം ലഭിക്കണമെങ്കില്‍ 70 വയസു കഴിയണം. പൊതുവേ അറുപത് അറുപത്തിയഞ്ച് വയസുമുതല്‍ സീനിയറായി പരിഗണിക്കാറുണ്ടെങ്കിലും ഗുരുവായൂരില്‍ ഇത് ചുരുക്കി. ഇതോടെ ഏഴുപതു വയസു വരെയുളളവര്‍ക്ക് ജനറല്‍ ക്യൂവില്‍ വരിനില്‍ക്കേണ്ടിവരും. എഴുപതുവയസു കഴിഞ്ഞവരെ സൂപ്പര്‍ സീനിയേഴ്‌സ് എന്നാണ് ദേവസ്വം രേഖകളില്‍ ചേര്‍ക്കുക.

ഭക്തരുടെ സൗകര്യം പരിഗണിച്ച് ഗുരുവായൂരില്‍ വഴിപാട് കൗണ്ടറുകളുടെ എണ്ണം കൂട്ടി. ക്ഷേത്രത്തിന്റെ തെക്കേ മതില്‍ക്കെട്ടില്‍ വഴിപാട് ശീട്ടാക്കാനും പടിഞ്ഞാറെനടയില്‍ പ്രസാദം വാങ്ങാനുമായി ഓരോ കൗണ്ടര്‍ വീതമാണ് കൂട്ടിയത്. ശീട്ടാക്കാനുള്ള കൗണ്ടറുകളില്‍ ക്ലാര്‍ക്കുമാര്‍ക്കു പുറമേ, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.

വഴിപാട് ശീട്ടാക്കാനും പിന്നീട് പ്രസാദം വാങ്ങാനും ഭക്തര്‍ക്ക് ഏറെ നേരം വരിനില്‍ക്കേണ്ട സ്ഥിതിയായിരുന്നു. പൊതു അവധി ദിവസങ്ങളിലാണെങ്കില്‍ ഒരുമണിക്കൂറോളവും നില്‍ക്കണം.ഗുരുവായൂരില്‍ ആയിരം രൂപ നല്‍കി നെയ് വിളക്ക് ദര്‍ശനത്തിന് ചീട്ട് എടുത്താല്‍ ദര്‍ശനത്തിന് പ്രത്യേക കൗണ്ടറുണ്ട്. തുടക്കത്തില്‍ ഇത് നാലുപേര്‍ക്കായിരുന്നുവെങ്കിലും കഴിഞ്ഞവര്‍ഷാവസാനം അത് ഒരാള്‍ക്കായി ചുരുക്കി.