സങ്കടത്തിരയടിയില് തൃശൂരില്‍ പൂരത്തിന്റെ പകല്‍
തൃശൂര്‍ : വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെട്ടിചുരുക്കിയ ആഘോഷവുമായി ആചാര പൂരത്തിന് തൃശൂരില്‍ തുടക്കം. വെടിക്കെട്ട് ദുരന്തത്തിന്റെ വേദനമായും മുമ്പേ കൊടിയേറിയ പൂരത്തില്‍ വെടിക്കെട്ട് പൂര്‍ണമായി ഒഴിവാക്കി. വെടിക്കെട്ട് ഒഴിവാക്കണമെന്ന് വ്യാപക പ്രചാരണം ഉണ്ടായിരുന്നു. അതിനോട് സര്‍ക്കാരും ദേവസ്വം അധികൃതരും യോജിക്കുകയായിരുന്നു. പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തൃശൂര്‍ സബ് ഡിവിഷണല്‍ മജസ്ട്രേറ്റ് ഉത്തരവിറക്കിയിട്ടുണ്ട്.വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കി. കുടമാറ്റം 15 മിനിറ്റ് മാത്രമായി പരിമിതപ്പെടുത്തി. സാമ്പിള്‍ വെടിക്കെട്ട്.
വടക്കുന്നാഥസന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി.കണിമംഗലം ശാസ്താവാണ് ആദ്യമെത്തിയത്. പിന്നാലെ മഘടകപൂരങ്ങളും എത്തികൊണ്ടിരിക്കുന്നു.രാവിലെ പതിനൊന്നോടെയാണ് മഠത്തില്‍ വരവ് പഞ്ചവാദ്യം. മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായാണ് ഇപ്രാവശ്യം തൃശൂര്‍ പൂരം നടക്കുന്നത്.ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും മുന്‍പ് നിശ്ചയിച്ച സമയക്രമം കര്‍ശനമായി പാലിച്ച് തന്നെ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

