പാലക്കാട്: പാൽ ശ്വാസനാളത്തിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം.
അസമിൽ നിന്നെത്തിയ അതിഥി തൊഴിലാളികളുടെ ഒന്നര വയസുള്ള പെൺകുഞ്ഞാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8 ഓടെയാണ് സംഭവം. അമ്മ ഫീഡിങ് റൂമിൽ മുലയൂട്ടുന്നതിടെ കുഞ്ഞിന്റെ ബോധം പോകുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

