Spread the love

കൊല്ലം: പത്താനാപുരത്ത് നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍.

കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു.

അതേസമയം കേന്ദ്ര സർക്കാരിന്റെ നിയമത്തെ മറികടക്കാനാവില്ലെന്നും സതീശന്‍റെ വാഗ്ദാനം നടപ്പാക്കാനാവില്ലെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. സതീശനല്ല രാഹുൽ ഗാന്ധി വന്നാലും കേന്ദ്രനിയമം മറികടക്കാൻ ആകില്ലെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. കോടതി ഉത്തരവും മറികടക്കാൻ സാധിക്കില്ല. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സുരക്ഷിതമായ രീതിയിൽ വാഹനങ്ങളുടെ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നത്.

പ്രതിപക്ഷ നേതാവ് കഴിഞ്ഞ അഞ്ചു കൊല്ല പറഞ്ഞ ഒന്നും സത്യമായിട്ടില്ല. വയനാട്ടിൽ വീട് വെച്ച് കൊടുക്കാൻ പറ്റാത്ത കോണ്‍ഗ്രസാണോ കേരളം ഭരിക്കാൻ പോകുന്നത്? സതീശൻ തള്ളിന്‍റെ ആശാൻ. രാഹുൽ ഗാന്ധിയുടെ അ‌ഞ്ച് ഗ്യാരണ്ടിയും നടക്കാത്ത കാര്യങ്ങളാണ്. യു ഡി എഫിന്റെ ഗ്യാരണ്ടികളും കേരളത്തെ നശിപ്പിക്കുന്നതാണ്.