Spread the love

തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ.

 

മണ്ഡലത്തിൽ അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. വോട്ടർമാരുടെ വലിയ തള്ളിക്കയറ്റം പുതിയ അനുഭവമാണെന്നും ഇത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

 

പോളിംഗ് സ്റ്റേഷനുകളിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്താത്തത് ഇലക്ഷൻ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റാണ് വട്ടിയൂർക്കാവ്. ബിജെപി സ്ഥാനാർത്ഥിയായി ശ്രീലേഖ ഇവിടെ മത്സരിക്കുന്നു.