Spread the love

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമല യുവതി പ്രവേശന കാലത്തെ സമരങ്ങള്‍ എടുത്ത കേസുകള്‍ പിന്‍വലിക്കലാവും ആദ്യം ചെയ്യുകയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.റാന്നിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പഴകുളം മധുവി ന്റെ തിരഞ്ഞടുപ്പ് പ്രചാരണാര്‍ ഥം ഇടപ്പാവൂര്‍ പേരൂച്ചാലില്‍ ്ര്രപസംഗിക്കുകയായിരുന്നു അദ്ദേഹം.ബി.ജെ.പിയും സി.പിഎമ്മും ചങ്ങാത്തത്തിലാണ്. പിണറാ യിയെ മോദി സംരക്ഷിക്കും, മോ ദിക്ക് വേണ്ടത് പിണറായി ചെ യ്തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫ്. പ്രഖ്യാപിച്ച എല്ലാ ഉറപ്പുകളും പാലിക്കും. എല്‍.ഡി.എഫ്. സര്‍ക്കാര്‍ മൂ ന്നാമതും അധികാരത്തിലെത്തുമെന്നത് കേരളത്തിലെ ജനങ്ങള്‍ ദുസ്വപ്നത്തില്‍പോലും കാണാന്‍ കഴിയില്ല.

ശബരിമലയില്‍ നടന്ന കാട്ടുകൊള്ള ഞങ്ങളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നു.ജാതിമത ഭേദമില്ലാതെ ലക്ഷക്കണക്കിന് വിശ്വാസികളെ ബാധിക്കും. ശബരിമല പ്രശ്‌നത്തില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും നിശ്ശബ്ദതയാണ് റാന്നി എംഎല്‍എ സ്വീകരിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ ആചാര ലംഘനത്തിനും സ്വര്‍ണക്കൊള്ളയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് യുഡിഎഫ് ആണ്. അതിനാല്‍ യുഡിഎഫ് അധികാരത്തില്‍ വരണം.

അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്കെതിരെ ഉചിത നടപടിയില്ലെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍< ബിജെപി ഇതര മുഖ്യമന്ത്രിമാരെയെല്ലാം ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ എന്തുകൊണ്ട് സംഭവിക്കുന്നില്ലെന്നും എല്‍ഡിഎഫും മോദിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിനു പിന്നിലെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ പറഞ്ഞു. വടകര ഓര്‍ക്കാട്ടേരിയില്‍ യുഡിഎഫ്-ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമയുടെ തിരഞ്ഞെടുപ്പു റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സഖ്യം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും. 10 വര്‍ഷത്തെ ഇടതുഭരണം പരാജയമാണ്. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്കെതിരെ ഉചിതമായ നടപടി ഉണ്ടായില്ല. കേസ് സിബിഐക്കു കൈമാറാന്‍ തയാറായില്ല. ഇതു കേന്ദ്രവുമായുള്ള ഒത്തുകളിയാണ്. എല്‍ഡിഎഫിനെയും പിണറായി വിജയനെയും ജനങ്ങള്‍ മടുത്തിരിക്കുന്നു. 25 ലക്ഷം യുവാക്കള്‍ ജോലി തേടി നാടുവിട്ടു. ഇടതു മുന്നണിക്ക് എങ്ങനെയാണു ഭാവികേരളത്തെ രൂപപ്പെടുത്താന്‍ കഴിയുക.