Spread the love

കുഞ്ചാക്കോ ബോബന്റെ എവർഗ്രീൻ ഹിറ്റുകളിലൊന്നായ പ്രിയം എന്ന ചിത്രത്തിലെ നായിക ആനി എന്ന കഥാപാത്രമായി പ്രേക്ഷകഹൃദയം കീഴടക്കിയ എത്തിയ ദീപ നായരേ മലയാളികൾ ഇന്നും മറന്നിട്ടില്ല.
46 വയസ്സ് പിന്നിട്ടിട്ടും തന്റെ സൗന്ദര്യം അതേപടി നിലനിർത്തുന്ന ആളുകൂടിയാണ് താരം .
ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതം 23 വർഷം പിന്നിട്ടതിന്റെ സന്തോഷമാണ് താരം ആരാധകരുമായി പങ്കുവെച്ചത്. വിവാഹസമയത്തെയും ഇപ്പോഴത്തെയും ചിത്രങ്ങൾ ഉൾപ്പെടുത്തി ‘അന്നും ഇന്നും’ എന്ന ട്രെൻഡിനൊപ്പമാണ് ദീപ പോസ്റ്റ് പങ്കുവെച്ചത്.

“ദീപ-രാജീവ്… 23 വർഷങ്ങൾ… ആയിരക്കണക്കിന് ഓർമ്മകൾ. ഞങ്ങൾ 23 വർഷത്തിലേറെയായി ഒരുമിച്ചാണ്. അന്ന് മുതൽ ഇന്ന് വരെ ഞങ്ങൾ ഒരുമിച്ച് വളർന്നു, മാറ്റങ്ങൾ കണ്ടു. ഇപ്പോഴെങ്കിലും ‘കപ്പിൾ ഗോൾസ്’ എന്ന വിശേഷണം നമുക്ക് അർഹമായിട്ടുണ്ട്, അല്ലേ?” എന്നാണ് ദീപ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. നിലവിൽ കുടുംബത്തോടൊപ്പം മെൽബണിലാണ് താരം താമസിക്കുന്നത്.

ദീപയുടെ ചിത്രങ്ങൾ കണ്ട ആരാധകർ അന്നും ഇന്നും മാറ്റമില്ലെന്നും അതേ സൗന്ദര്യവും ചുറുചുറുക്കും നിലനിൽക്കുന്നുണ്ടെന്നും കുറിച്ചു. എന്നാൽ, ഭർത്താവ് രാജീവിനൊപ്പമുള്ള ചിത്രം കണ്ട് “ഒപ്പമുള്ളത് അച്ഛനാണോ?” എന്ന് ഒരാൾ ചോദിച്ച കമന്റ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ് . ഇതിന് സങ്കടം സൂചിപ്പിക്കുന്ന ഇമോജിയിലൂടെയാണ് ദീപ മറുപടി നൽകിയത്. തുടർന്ന്, താൻ വേദനിപ്പിക്കാൻ ചോദിച്ചതല്ലെന്നും ആദ്യ കാഴ്ചയിൽ അങ്ങനെ തോന്നിയതാണെന്നും പറഞ്ഞ് കമന്റിട്ടയാൾ ക്ഷമാപണം നടത്തി.