/തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേരളത്തിലെ സാധാരണക്കാർക്കായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു മെയ് 15 മുതൽ നയാപൈസ കയ്യിലില്ലാതെ കേരളത്തിൽ എവിടെയും ട്രാൻസ്പോർട്ട് ബസ്സുകളിൽ യാത്ര ചെയ്യാൻ സാധിക്കുന്നതാണ് പദ്ധതി.കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ആലോചിച്ചെടുത്തതെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും തെലങ്കാനയിലും ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അവിടെയൊന്നും ബസ് സർവീസുകൾ പൂട്ടിപ്പോയിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സൗജന്യ യാത്ര വരുന്നതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നും അത് കെ.എസ്.ആർ.ടി.സിയുടെ വരുമാനം കൂട്ടാനാണ് സഹായിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വെറുതെ പറയുന്ന പ്രഖ്യാപനമല്ല ഇതെന്നും കൃത്യമായ പ്ലാനിംഗ് ഇതിനു പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

