റിയാദ്: ശ്വാസകോശ സംബന്ധമായ അസുഖം ഗുരുതരമായതിനെത്തുടർന്ന് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ വീട്ടിൽ ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്. ഇതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു ഷെർളി ഡേവിഡ്.
ഈ മാസം അഞ്ചാം തീയതി മുതൽ ശ്വാസകോശരോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷെർളി. ഞായറാഴ്ച രാവിലെ ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യനില കൂടുതൽ വഷളാകുകയും ചെയ്തതോടെ വൈകിട്ട് നാലു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഡേവിഡ് ജേക്കബിെൻറയും ശാന്തമ്മയുടെയും മകളായ ഷെർളി വിവാഹിതയാണ്. ജോബിനാണ് ഭർത്താവ്. ഇവർക്ക് കുട്ടികളില്ല.

