Spread the love

മലപ്പുറം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏലംകുളം ചെറുകര ആലും കുട്ടത്തിലെ റിട്ട. വാട്ടർ അതോറിറ്റി എ.ഇ കുമ്പളക്കുഴി അഫ്സലിന്റെ മകൻ മുഹമ്മദ് ഫർഹാനാണ് (19) മരിച്ചത്. തൃശൂർ മുണ്ടൂരിൽ ഫർഹാൻ ഓടിച്ച ബൈക്കും ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചു അപകടം ഉണ്ടായത്.

തിങ്കളാഴ്ച രാവിലെ ബൈക്കിൽ കോളേജിലേയ്ക്ക് പോയതായിരുന്നു ഫർഹാൻ. മാതാവ്: ഷാജി മോൾ കോലോത്തൊടി, പാലോളിപ്പറമ്പ് (അധ്യാപിക, എ.എം.എൽ.പി സ്‌കൂൾ ചെറുകര). സഹോദരിമാർ: ഡോ. ഫാത്തിമ ഫിദ (പി.ജി വിദ്യാർഥി, ബെംഗളൂരു), ഫിയ (എം. ടെക് വിദ്യാർത്ഥി, എൻ.ഐ.ടി കോഴിക്കോട്). ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിയാണ്.
ഖബറടക്കം ചെറുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.