Spread the love

വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചതിൽ പ്രതിഷേധിച്ചു തല മൊട്ടയടിച്ച യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിവാഹം കഴിക്കാൻ കുടുംബം നിരന്തരം സമ്മർദ്ദം ചെലുത്തിയതോടെ, യുവതി ഇത്തരത്തിലൊരു തീരുമാനം എടുത്തത്.

വീഡിയോയിൽ യുവതി പറയുന്നത്,

തനിക്ക് തന്റെ മുടി ഏറെ പ്രിയപ്പെട്ടതായിരുന്നു . എന്നാൽ വിവാഹത്തിനായി വീട്ടുകാർ നൽകുന്ന തുടർച്ചയായ സമ്മർദ്ദം സഹിക്കാനാവാത്തയാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

സമൂഹത്തിൽ ‘പെണ്ണ് എന്നാൽ നീളം കൂടിയ മുടി വേണം’ എന്ന കാഴ്ചപ്പാടിനോടുള്ള പ്രതിഷേധമായിട്ടാണ് തല മൊട്ടയടിച്ചതെന്നും യുവതി വ്യക്തമാക്കുന്നു.

കൂടാതെ പുരുഷന്മാർ ഇത്തരത്തിൽ മുടി മുറിച്ചാൽ പ്രശ്നമില്ലെങ്കിൽ, സ്ത്രീകൾ അങ്ങനെ ചെയ്താൽ എന്തുകൊണ്ട് ചർച്ചയാകുന്നു എന്ന് യുവതി ചോദിക്കുന്നു.

ആരുടെയും സഹതാപം നേടാനല്ല താൻ ഇങ്ങനെ ചെയ്തതെന്ന് യുവതി പറയുന്നു.

ഇതുപോലെ സമ്മർദ്ദം അനുഭവിക്കുന്ന സ്ത്രീകൾക്ക് സ്വന്തം ജീവിത ലക്ഷ്യങ്ങൾക്കായി നിലകൊള്ളാൻ ധൈര്യം നൽകുകയാണ് തന്റെ ലക്ഷ്യമെന്നും അവർ പറയുന്നു.