Spread the love

ടെഹ്‌റാൻ/ദുബായ്: നാലാംദിവസവും സംഘർഷഭരിതമായി പശ്ചിമേഷ്യ. ഇറാനെതിരായ അമേരിക്ക- ഇസ്രയേൽ ആക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയർന്നു. ഇറാനിയൻ റെഡ് ക്രസന്റ് ആണ് കണക്ക് പുറത്തുവിട്ടത്. തിങ്കളാഴ്ച മരണസംഖ്യ 555 ആയിരുന്നു. ഫെബ്രുവരി 28 നാണ് ഇറാനെതിരെ ആക്രമണം ആരംഭിച്ചത്.

യുഎസ്-ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിയായി ചൊവ്വാഴ്ചയും ഇറാൻ ഗൾഫ് രാജ്യങ്ങളിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തി. ഒമാനിലെ ദുകം തുറമുഖത്തും യുഎഇയിലെ ഫുജൈറയിലും ചൊവ്വാഴ്ച ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. സൗദിയിലെ റിയാദിൽ യുഎസ് എംബസിക്ക് നേരേയും ഇറാൻ ആക്രമണം നടത്തി. ഡ്രോൺ ആക്രമണത്തിന് പിന്നാലെ തീപ്പിടിത്തവുമുണ്ടായി.