കൊച്ചി: കഞ്ചാവ് കൈവശം വെച്ച കേസിൽ നടൻ ടിനി ടോമ്മിന്റെ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ വൈകാരിക പ്രതികരണവുമായി നടൻ ടിനി ടോം.
, “നിന്റെ അപ്പൻ ഉണ്ടെടാ കൂടെ, എല്ലാം കാലം തെളിയിക്കും” എന്ന് ടിനി ടോം കുറിച്ചു. തന്റെ മകന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ടിനി ടോം പറയുന്നു.
മകനെതിരെയുള്ള ആരോപണങ്ങൾക്കിടെ, ആദമിന്റെ കലാരംഗത്തെ നേട്ടങ്ങൾ ടിനി ടോം കുറിപ്പിനൊപ്പം പങ്കുവെച്ചു. മഹാത്മാഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ ആദമിന് ലഭിച്ച സർട്ടിഫിക്കറ്റിന്റെയും ഫലകത്തിന്റെയും ചിത്രങ്ങളാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.
ടിനി ടോമിന്റെ കുറിപ്പ് ഇങ്ങനെ:
Congratulations my dear son Adam for your achievement in Mahatma Gandhi university youth festival and you will be my hero always .
സങ്കീർത്തനം 91…അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും… മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും 3-ആം നാൾ ഉയർത്തെഴുന്നേൽപുണ്ടാകും. കാലം എല്ലാം തെളിയിക്കും. god bless .. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ.

