കോട്ടയം : ക്രിസ്തീയ ഐക്യസന്ദേശവുമായി എക്യുമെനിക്കൽ ക്രിസ്ത്യൻ കൺവൻഷൻ 27, 28, മാർച്ച് 1 തീയതികളിൽ നാഗമ്പടം മൈതാനത്തു നടക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 8.30 വരെ യാണു കൺവൻഷൻ.
27 വെള്ളിയാഴ്ച 5.30ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്നു സിഎസ്ഐ ബിഷപ്പ് കുര്യൻ പീറ്റർ വചനശുശ്രൂഷ നടത്തും. സമാപന സന്ദേശം, പാസ്‌റ്റർ ആർ.ഏബ്രഹാം. 28ന് 5.30 നു പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ബ്രദർ സുരേഷ് ബാബു വചനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
മാർച്ച് ഒന്നിനു വൈകിട്ട് സമാപന സമ്മേളനം ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ
മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ വചനശു ശ്രൂഷയ്ക്കു നേത്യത്വം നൽകും.
മാർച്ച് ഒന്നിനു 2.30നു സമ്മേളന നഗരിയിൽ ലഹരിവിരുദ്ധ സന്ദേശവുമായി യുവജന സമ്മേളനം നടത്തും. ഡോ. ബെഞ്ചമിൻ ജോർജ്, ബ്രദർ അനു ജേക്കബ് എന്നിവർ നേതൃത്വം നൽകും. എം.പി.ജോർജ് കോറെപ്പിസ്കോ പ്പയുടെയും , സിഎസ്ഐ ക്വയർ എന്നിവരുടെയും നേതൃത്വത്തിൽ ഗാന ശുശ്രൂഷ നടക്കും.
വിവിധ സമ്മേളനങ്ങളിൽ ഡോ. തോമസ് മാർ തിമോത്തിയോസ്, ക്നാനായ സമുദായ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ്, എന്നിവർ വചനസന്ദേശം നൽകുമെന്ന് കൺവൻഷൻ ജനറൽ കൺവീനർമാരായ
ഡോ. ബഞ്ചമിൻ ജോർജ്, ജോയ് താനെവേലിൽ,ഡോ. എംസി സിറിയക്ക്,പ്രെഫ. എംസി ജോസഫ്,ഗ്ലാഡ്സൺ ജേക്കബ്, ബിജു ചെറിയാൻ, ഫാ.പിഎ ഫിലിപ്പ്, പാസ്റ്റർ ബിനു ഡോമിനിക് , റവ. ബിജു വർഗീസ് എന്നിവർ അറിയിച്ചു.

