Spread the love

തിരുവനന്തപുരം : സിപിഎം നേതാവ് പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു. അടുത്തിടെ സിപിഎം നേതൃത്വവുമായി അകൽച്ചയിലായിരുന്നു.

തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാജിയെന്നാണ് സൂചന. പി കെ ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും. സിപിഎം ജില്ല നേതൃത്വം നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നെങ്കിലും മാറ്റാൻ സിപിഎം സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല. അതിസായം ലീഗുമായി വേദി പങ്കിട്ടതും കഴിഞ്ഞ ദിവസം ഗോവിന്ദന്‍റെ ജാഥയിൽ പങ്കെടുക്കാതിരുന്നതും വലിയ ചര്‍ച്ചയായിരുന്നു. അന്ന് ശശി പറഞ്ഞത്, താൻ ഗോവിന്ദന്‍റെ ജാഥയിലും സതീശന്‍റെ ജാഥയിലും പങ്കെടുക്കുന്നില്ല എന്നാണ്. ഒരു സിപിഎം നേതാവ് എന്തിനാണ് സതീശന്‍റെ ജാഥയിൽ പങ്കെടുക്കുന്നില്ല എന്ന് പറഞ്ഞതെന്ന ചോദ്യം അന്നേ ഉയര്‍ന്നിരുന്നു