Spread the love

അര്‍ധരാത്രിവരെ മദ്യം കിട്ടും. ബാര്‍ പ്രവര്‍ത്തന സമയം രണ്ടു മണിക്കൂര്‍ കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ കൂടി. രാവിലെ 10 മുതല്‍ രാത്രി 12 വരെയാണ് പുതിയ സമയക്രമം. ഇതിന്റെ ഉത്തരവ് നികുതി വകുപ്പ് ഇന്നലെ പുറത്തിറക്കി. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം,ക്‌ളബുകളുടെ സമയക്രമത്തില്‍ മാറ്റമില്ല. എന്നാല്‍ ഇക്കാര്യം ഇടതുമുന്നണിയിലോ സര്‍ക്കാരിലോ ചര്‍ച്ച ചെയ്തില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

ടൂറിസം കേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവര്‍ത്തന സമയം 10 മുതല്‍ രാത്രി 12 വരെയാണ്. 89 ഓളം ടൂറിസം കേന്ദ്രങ്ങളാണ് നേരത്തെ കണ്ടെത്തിയിട്ടുള്ളത്. 100 ഓളം ബാറുകളാണ് ഈ മേഖലകളിലുള്ളത്. എന്നാല്‍,ബാറുകള്‍ക്കാവട്ടെ ഈ സമയക്രം കിട്ടുന്നുമില്ല. ഇത് ഒഴിവാക്കാനാണ് പുതിയ തീരുമാനം. ബാറുടമകളുടെ സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

എന്നാല്‍,ബെവ്‌കോ,കണ്‍സ്യൂമര്‍ഫെഡ് ചില്ലറ വില്പനശാലകളുടെ സമയം നീട്ടുന്നില്ല. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് ചില്ലറ വില്പന ശാലകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ക്ലബ്ബുകള്‍ക്ക് 1111 എന്ന സമയക്രമം തുടരും. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് വാര്‍ഷിക ഫീസായി 5 ലക്ഷം രൂപ അധികം അടച്ചാല്‍ പുലര്‍ച്ചെ 3ന് അടച്ചാല്‍ മതി.