Spread the love

കൊച്ചി മെട്രോ ഇനി രാത്രി 11 വരെ. ശിവരാത്രിയ്ക്ക് പ്രത്യേക സര്‍വീസുകള്‍

യാത്രക്കാരുടെ എണ്ണത്തിലുളള വര്‍ധന പരിഗണിച്ച് കൊച്ചി മെട്രോ സമയം രാത്രി 11മണി വരെയാക്കി. ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍നിന്ന് അവസാന സര്‍വീസ് രാത്രി 11-നാണ് പുറപ്പെടുക. ഇപ്പോള്‍ 10.30-നായിരുന്നു.

തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ ആറിനും ഞായറാഴ്ച രാവിലെ 7.30 നുമാണ് മെട്രോ സര്‍വീസ് തുടങ്ങുന്നത്. ആലുവ ശിവരാത്രി മഹോത്സ വത്തോടനുബന്ധിച്ച് മെട്രോ പ്ര ത്യേക സര്‍വീസുകളും നടത്തും. ആലുവയില്‍ നിന്ന് 4.30 മുതല്‍ ശിവരാത്രി ദിനമായ ഞായറാഴ്ച്ച ഉണ്ടാവും.