Spread the love

കോട്ടയം :   മണിയൻ പിള്ള രാജുമാർ അല്ലെങ്കിൽ രാത്രി പരിശോധനയിൽ പോലീസ് ഉഷാർ. കഴിഞ്ഞ ദിവസം രാത്രി വെച്ചൂരി നു സമീപം പോലീസ് രാത്രി സ്ക്വാഡ് കാർ തടഞ്ഞു.

കാറ് അൽപ്പം മുന്നോട്ടു നീക്കി ബ്രേകിട്ട് നിർത്തി. രണ്ടു സ്ത്രീകൾ അടങ്ങുന്ന കുടുംബമാണ് കാറിൽ. തുടർന്ന് വണ്ടി നമ്പർ സ്കാൻ ചെയ്തു. കാറിൽ നിന്നിറങ്ങി പിന്നോട്ട് ചെന്ന് ആളോട് ചെറുപ്പക്കാരനായ ഉദ്യോഗസ്ഥൻ എങ്ങോട്ട് പോകുകയാണെന്ന് ചോദിച്ചു. കൃത്യമായി മറുപടി നൽകി.

?തിരിച്ച് കാർ യാത്രികൻ്റെ ചോദ്യം എന്തെങ്കിലും പ്രത്യേകിച്ചു ഉണ്ടോ

പോലിസ് :ഇല്ല റുട്ടിൻ ചെക്കിംഗ്

?.എന്താ സുഖിച്ചില്ലേ എന്ന് രണ്ടാമത്തെ പോലീസുകാരന്റെ പോലീസ് ശൈലിയിൽ മറു ചോദ്യം.

നിങ്ങളുടെ ഡ്യൂട്ടി അല്ലേ എന്ന് യാത്രികൻ

? പോലിസ് : മദ്യപിച്ചിട്ടുeണ്ടാ

യാത്രികൻ :  ഇല്ല. മദ്യപിക്കാറില്ല

പിൻസീറ്റിൽ ഇരുന്നു ഫാമിലിയായി യാത്ര ചെയ്ത ആളോട്  ഔചിത്യമില്ലാത്ത ചോദ്യം

മണിയൻപിള്ളരാജുമാർ നടുറോഡിൽ ബൈക്കിടിച്ചിട്ട് കടന്നുപോകുന്ന നാട്ടിൽ കേരള ജനമൈത്രി പോലീസിന്റെ സാധാരണക്കാരോടുള്ള പെരുമാറ്റം ഇങ്ങനെ