Spread the love

തിരുവനതപുരം : തിരുവനന്തപുരം കിളിമാനൂരിൽ യുവതിയുടെ കൈകൾ അമ്മാവൻ വെട്ടിമുറിച്ചു.സിന്ധുവെന്ന യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. യുവതികളുടെ കൈകൾക്കാണ് ആഴത്തിൽ വെട്ടേറ്റത്. ‌യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലാണ് സംഭവം. മകളെ സ്‌കൂളിലാക്കിയ ശേഷം വീട്ടിലേക്ക് വരുന്ന സമയത്താണ് മണിക്കുട്ടൻ സിന്ധുവിനെ ആക്രമിച്ചത്. അതേസമയം സിന്ധുവിൻ്റെ കൈകളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അമ്മാവൻ മണിക്കുട്ടനായി തിരച്ചിൽ ആരംഭിച്ചു.