Spread the love

കാറിൽസഞ്ചരിക്കുമ്പോൾ മറ്റൊരു കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ അശ്ലീല ആം​​ഗ്യങ്ങൾ കാണിച്ച രണ്ടുപേർ അറസ്റ്റിൽ. നോയ്‍ഡയിൽ ആണ് സംഭവം.

സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. ചുവന്ന എംജി ഹെക്ടർ ഓടിച്ചുകൊണ്ട് പ്രതികളിലൊരാൾ ഫ്ലയിം​ഗ് കിസ്സ് നൽകുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റൊരു വാഹനത്തിൽ യാത്ര ചെയ്യുന്ന കുടുംബത്തിന് നേരെയാണ് യുവാവ് ഇത് കാണിക്കുന്നത്. കൂടാതെ അശ്ലീല ആം​ഗ്യങ്ങളും കാണിക്കുന്നുണ്ട്.

സംഭവത്ത്ന്റെ വീഡിയോ അതിവേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അതോടെ കാറിൽ സഞ്ചരിക്കുകയും മറ്റ് യാത്രക്കാരോട് പൊതുവിടത്തിൽ അനുചിതമായി പെരുമാറുകയും ചെയ്ത യുവാക്കൾക്ക് നേരെ നടപടിയെടുക്കണം എന്ന ആവശ്യം ശക്തമാവുകയും ചെയ്തു.