Spread the love

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരനായ ലൈംഗിക കുറ്റവാളി ആണെന്ന് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരി. താൻ നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്നവീഡിയോ ചിത്രീകരിച്ചുവെന്നും യുവതി ആരോപിച്ചു. ആദ്യ ബലാൽസംഗ കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കവെയാണ്‌ യുവതി സത്യവാങ്മൂലം സമർപ്പിച്ചത്.

തന്നെ വിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന മറ്റൊരു കേസിൽ രാഹുൽ റിമാൻഡിലാണ്. മൂന്നു യുവതികളാണ് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

അതേസമയം തന്റെ നഗ്ന വിഡിയോ രാഹുൽ ചിത്രീകരിച്ചതായി പരാതിക്കാരി പറയുന്നു. രാഹുൽ ക്രൂരമായി ബലാത്സംഗം ചെയ്തു. ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഗർഭഛിദ്രത്തിനു പ്രേരിപ്പിച്ചത്.