Spread the love

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.

കൊല്ലം സുധിയുടെ മരണശേഷമാണ് അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് ആളുകൾ അറിഞ്ഞ് തുടങ്ങിയത്. കുടുംബത്തിന് സന്നദ്ധ സംഘടന നിർമിച്ചു നൽകിയ വീടുമായി ബന്ധപ്പെട്ട് വീടിന്റെ ഗുണനിലവാരം മോശമാണെന്ന് പറഞ്ഞ് രേണു സുധി പരസ്യമായി പ്രതികരിച്ച് വിവാദങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ നിരവധി പ്രശ്നങ്ങളും ചർച്ചകളും നടന്നതാണ്. വിഷയത്തിൽ കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചുവും പ്രതികരിച്ചിരുന്നു. സന്നദ്ധ സംഘടന ഇവർക്ക് വീട് വച്ച് നൽകിയത് ബിഷപ്പ് നോബിൾ ഫിലിപ്പ് ദാനമായി നൽകിയ ഏഴ് സെന്റ് സ്ഥലത്തായിരുന്നു.

എന്നാൽ സ്ഥലം ദാനമായി കൊടുത്തതിന്റെ പേരിൽ അന്ന് മുതൽ പലവിധത്തിലുള്ള പരിഹാസവും വിമർശനവും ബിഷപ്പിന് നേരിടേണ്ടി വന്നു. ഇപ്പോഴിതാ കൊടുത്ത സ്ഥലം കാൻസൽ ചെയ്യാൻ ബിഷപ്പ് നിയമപരമായി നീങ്ങി.

ഏഴ് ദിവസത്തിനകം ബിഷപ്പിനെ മോശമാക്കുന്ന രീതിയിൽ രേണുവും സുഹൃത്തുക്കളും ചെയ്ത വീഡിയോകൾ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ ദാനം കൊടുത്ത സ്ഥലം കാൻസൽ ചെയ്യുമെന്നാണ് വക്കീൽ നോട്ടീസ്. രേണുവിന്റെ പേരിൽ മാത്രമല്ല സുധിയുടെ മൂത്ത മകൻ കിച്ചുവിനെ കൂടി ഉൾപ്പെടുത്തിയാണ് വക്കീൽ നോട്ടീസ്.