Spread the love

കോട്ടയം: വേണാട് എക്പ്രസ് ട്രെയിനില്‍ കുഴഞ്ഞു വീണ 30 കാരന്‍ മരിച്ചു. കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവവന്തപുരത്തിന് മടങ്ങിയ ചങ്ങനാശേരി ശാന്തിപുരം പോളച്ചിറ വീട്ടില്‍ പി.എസ് മിഥിന്‍ ( 30) ആണു മരിച്ചത്.തിരുവനന്തപുരം ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരനാണ്

മിഥിനു നെഞ്ചുവേദന അനുഭവപ്പെട്ടതോടെ സഹയാത്രികര്‍ വൈക്കം റോഡ് സ്റ്റേഷനില്‍ ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തി. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു.