കഴിഞ്ഞ രണ്ട് വര്‍ഷമായി താനും ഭാര്യ സിന്ധുവും പിരിഞ്ഞുവെന്നും അകന്ന് കഴിയുകയാണെന്നും നടന് മനു വര്‍മ. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. സീരിയലിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് സിന്ധു. ന
വിവാഹമോചനകേസ് കോടതിയുടെ പരിഗണനയിലാണെന്നും ഇനി ഒരുമിക്കാനുള്ള സാധ്യത കുറവാണെന്നും ഒരു അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞു. 25 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിയാൻ ഒരുങ്ങുന്നത്.
”ഞാനും ഭാര്യയും ഇപ്പോള്‍ രണ്ടിടത്താണ്. നിയമപരമായി പിരിഞ്ഞിട്ടില്ല. ഇനി ഒരുമിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. പ്രണയിച്ച് സ്നേഹിച്ച് ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനേക്കാള്‍ പ്രണയിച്ചും സ്നേഹിച്ചും ജീവിച്ച എത്രയോ പേര് പിരിഞ്ഞിരിക്കുന്നു. ഇപ്പോള്‍ പിന്നെ ഒരു ഫാഷന്‍ ആണല്ലോ ഇത്. കുടുംബ കോടതിയില്‍ പോകുന്നതിന്റെ ബുദ്ധിമുട്ട് അവിടെ ചെന്നാലേ അറിയൂ. ആയിരക്കണക്കിന് കേസാണ് ഒരു ദിവസം കോടതിയിൽ വരുന്നത്. ജഡ്ജ് ചില സമയത്ത് തലവേദനയെടുത്ത് ഇരിക്കുന്നത് കാണാം” നു വര്‍മ പറയുന്നു,

