Spread the love

ബേൺ: സ്വിറ്റ്സർലൻഡിൽ ആഡംബര സ്കീ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. പുതുവത്സരാഘോഷത്തിനിടെ പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ ആണ് ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിൽ സ്ഫോടനം ഉണ്ടായത്.

ക്രാൻസ് മൊണ്ടാന: സ്വിറ്റ്സർലണ്ടിലെ ആഡംബര സ്കീ റിസോർട്ടിലെ പൊട്ടിത്തെറിയിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പുലർച്ചെ 1.30ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. പുതുവർഷ ആഘോഷങ്ങൾക്കിടെ റിസോർട്ടിലെ ബാറായ ലേ കോൺസ്റ്റലേഷനിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവ സമയത്ത് നൂറിലേറേ പേരാണ് കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നത്. നിരവധി പേരെ പരിക്കേറ്റ നിലയിലും ചിലരെ മരിച്ച നിലയിലും കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവരിൽ പലരുടേയും പൊള്ളൽ ഗുരുതരമാണ്. പൊലീസിനെ ഉദ്ധരിച്ച് 10 പേർ കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.