Spread the love

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മി മലയാളത്തിലെ സ്റ്റാർ കിഡ്സിലെ സൂപ്പർ സ്റ്റാറാണ്. ആരാധകർക്കിടയിൽ മാമാട്ടിയുടെ എന്ത് വിശേഷവും വൈറലാകാറുണ്ട്. പൊതുവേദികളിലെല്ലാം ദിലീപിന്റെയും കാവ്യയുടേയും കൈ പിടിച്ച് മഹാലക്ഷ്മി എത്താറുണ്ട്.

ഇപ്പോഴിതാ തന്റെ പുതിയ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ കുടുംബത്തിലെ രസകരമായ നിമിഷങ്ങളെക്കുറിച്ച് പറയുകയാണ് നടൻ ദിലീപ്. മകൾ മഹാലക്ഷ്മിയുടെ കുസൃതികളെക്കുറിച്ചും കാവ്യ മാധവന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും താരം മനസ്സ് തുറന്നു.

സിനിമയിൽ താൻ മറ്റ് നായികമാരെ കെട്ടിപ്പിടിക്കുന്നത് കാണുമ്പോൾ മഹാലക്ഷ്മിക്ക് വലിയ ‘പൊസസീവ്‌നെസ്’ ആണെന്ന് ദിലീപ് പറയുന്നു. അങ്ങനത്തെ രംഗങ്ങൾ കാണുമ്പോൾ കാവ്യയെ നോക്കി ആംഗ്യം കാണിച്ചുകൊണ്ട് “അച്ഛന് അമ്മയോട് അത്ര വലിയ ഇഷ്ടമൊന്നുമില്ല കേട്ടോ” എന്ന് മഹാലക്ഷ്മി പറയുമെന്ന് ദിലീപ് പറഞ്ഞു.

ചോറും തൈരുമാണ് മോൾഡ് ഇഷ്ടവിഭവങ്ങൾ. വെജിറ്റേറിയൻ ഭക്ഷണത്തോടാണ് കൂടുതൽ താല്പര്യം.

അതേസമയം കാവ്യ മാധവൻ സിനിമയിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന് കാവ്യ തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് ദിലീപ് മറുപടി നൽകി.